Loading...
「ツール」は右上に移動しました。
利用したサーバー: wtserver2
12いいね 600回再生

ഭസ്മക്കുറി അണിഞ്ഞ് ഗൃഹസ്ഥനായ ചെമ്പനും പാലക്കാടൻ ഭാഷയിൽ സെന്തിലും; ഇന്നേവരെ കാണാത്ത ഫ്രെയിമിൽ കാണാം

'ഒന്ന് പുറത്തിറങ്ങിക്കഴിഞ്ഞാൽ കാണാൻ സാധിക്കുന്നത് നമ്മൾ ബംഗാളികളെന്ന് വിളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളഴികളെയാണ്, അതിൽ ആസാമീസും ബംഗാളികളും എല്ലാവരും കാണും. . അവർ നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം എന്ത്, അവരുടെ ലക്ഷ്യം എന്താണ് എന്നതൊക്കെ ശ്രദ്ധിക്കേണ്ട വിഷയമാണ്'. ഇടി മഴ കാറ്റ് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ അമ്പിളി.എസ്.രംഗൻ. ഒപ്പം ചേരുന്നു താരങ്ങളായ സെന്തിൽ കൃഷ്ണയും ഗീതി സംഗീതയും..

'തിരിച്ചറിയൽ രേഖ പോലും ഇല്ലാതെ ഇവിടെ വർഷങ്ങളായി താമസിക്കുന്ന ഈ ബംഗാളികളെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ ഈയടുത്ത് കേട്ടതാണ്. വേറൊരു സംസ്ഥാനം തന്നെ നമ്മുടെ സംസ്ഥാനത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കുള്ളിലും ഈ ഇടിയും മഴയും കാറ്റും ഉണ്ടാവുന്നുണ്ട്. ആ ആന്തരിക സംഘർഷം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. അതോടൊപ്പം കേരളത്തിൽ തൊഴിലു തേടിയും മറ്റും വന്ന ബംഗാളികൾ എന്ന് വിളിക്കപ്പെടുന്ന ആൾക്കാരുണ്ട്, അവരെ നമ്മുടെ സമൂഹം നോക്കിക്കാണുന്ന അവസ്ഥയും ചിത്രം പറയുന്നുണ്ട്.

ചിത്രത്തിലെ താരങ്ങളുടെ കാര്യം പറഞ്ഞാൽ നമ്മളിന്നേ വരെ അവരെ കാണാത്ത ഫ്രെയിമിൽ കാണിക്കാൻ ഇടി മഴ കാറ്റിന് സാധിച്ചിട്ടുണ്ട്. പെരുമാൾ എന്ന കഥാപാത്രമായാണ് ചെമ്പൻ വിനോദ് എത്തുന്നത്. ഭസ്മക്കുറിയൊക്കെ അണിഞ്ഞ് ഗൃഹസ്ഥനായുള്ള ചെമ്പനെ ഇതിന് മുമ്പ് നമ്മൾ കണ്ടു കാണില്ല. അതുപോലെ അങ്കമാലിക്കാരനായ ചെമ്പൻ പക്കാ പാലക്കാടൻ ഭാഷ ഇതിൽ സംസാരിക്കുന്നുണ്ട്, തിരുവന്തപുരംകാരനായ സെന്തിലും പാലക്കാടൻ ഭാഷ പറയുന്നു, ഏറ്റവും പ്രധാനപ്പെട്ടത് മച്ചാനേ എന്ന് വിളിച്ചിരുന്ന ശ്രീനാഥ് ഭാസി തിരുവനന്തപുരം ഭാഷ സംസാരിക്കുന്നതാണ്'.. അമ്പിളി എസ് രംഗൻ പറയുന്നു

Click Here to free Subscribe: bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com/
Facebook- www.facebook.com/mathrubhumidotcom/
Twitter- twitter.com/mathrubhumi?lang=en
Instagram- www.instagram.com/mathrubhumidotcom/
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029Va4t1Y59xVJfh11qY12p


#Mathrubhumi

コメント